Skip to main content

13ാമ​ത്​ വാ​ർ​ഷി​ക ഫി​നാ​ൻ​ഷ്യ​ൽ ക്രൈം ​സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: യു.​എ.​ഇ ധ​ന​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​ധാ​ന സം​ഘ​ട​ന​യാ​യ ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് ആ​ൻ​ഡ് റ​മി​റ്റ​ൻ​സ് ഗ്രൂ​പ് (എ​ഫ്.​ഇ.​ആ​ർ.​ജി) 13ാമ​ത്​ വാ​ർ​ഷി​ക ഫി​നാ​ൻ​ഷ്യ​ൽ ക്രൈം ​സ​മ്മി​റ്റ് ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. എ​ഫ്.​ഇ.​ആ​ർ.​ജി ചെ​യ​ർ​മാ​ൻ ഉ​സാ​മ അ​ൽ​റ​ഹ്മ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഫ്.​ഇ.​ആ​ർ.​ജി ന​യ​ങ്ങ​ളും പ്രാ​യോ​ഗി​ക​ത​യും ത​മ്മി​ലു​ള്ള പാ​ല​മാ​ണെ​ന്നും ആ​ഗോ​ള സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ശ​ക്ത​വും ന​വീ​ന​ത​യോ​ടും ചേ​ർ​ന്ന വ്യ​വ​സ്ഥ​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ ബാ​ങ്ക് ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ജ​മാ​ൽ സാ​ലി​ഹ്​ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത പാ​ന​ൽ ച​ർ​ച്ച​യും ന​ട​ന്നു. ജി.​ആ​ർ.​സി (ഗ​വേ​ണ​ൻ​സ്, റി​സ്ക്, കം​പ്ല​യ​ൻ​സ്) ഘ​ട​ന​ക​ളു​ടെ ഡി​ജി​റ്റ​ൽ ലോ​ക​ത്തെ പ്രാ​ധാ​ന്യ​വും ഭാ​വി​യി​ലെ ധ​ന​കാ​ര്യ സേ​വ​ന സാ​ങ്കേ​തി​ക​വി​ദ്യ​യും അ​തി​ന്റെ അ​നു​സ​ര​ണ ച​ട്ട​ങ്ങ​ളും പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു. യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് എ.​എം.​എ​ൽ/​സി.​എ​ഫ്.​ടി മേ​ൽ​നോ​ട്ടം, ദേ​ശീ​യ അ​പ​ക​ട സാ​ധ്യ​താ വി​ല​യി​രു​ത്ത​ൽ 2024 എ​ന്നി​വ​യെ​ക്കു​റി​ച്ചും പ്ര​ത്യേ​ക അ​വ​ത​ര​ണം ന​ട​ന്നു.എ​ഫ്.​ഇ.​ആ​ർ.​ജി​യു​ടെ പു​തി​യ നേ​തൃ​ത്വം സം​ഘ​ട​ന​യു​ടെ ഭാ​വി​പ​ദ്ധ​തി​ക​ൾ വേ​ദി​യി​ൽ പ​ങ്കു​വെ​ച്ചു. ശ​ക്ത​മാ​യ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം വ​ഴി ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ആ​ഹ്വാ​ന​ത്തോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു.